ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമോ? പകരക്കാരനായി വിക്കറ്റ് വേട്ടക്കാരൻ

മുംബയ്: ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി വമ്പൻ താരക്കൈമാറ്റത്തിന് ഒരുങ്ങി മുംബയ് ഇന്ത്യൻസും പഞ്ചാബ് കിംഗ്സും. മുംബയ് ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിംഗ്സിന് കൈമാറി പകരം ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെയും വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ വിഷ്ണു വിനോദിനെയും ടീമിലെത്തിക്കാനാണ് നീക്കം. ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റങ്ങളിലൊന്നായി ഇത് മാറിയേക്കും

സ്പോർട്സ്റ്റാറിന്റെ റിപ്പോർട്ട് പ്രകാരം,​ ഇരുടീമികളുടെയും മാനേജ്മെന്റുകൾ താരക്കൈമാറ്റത്തിന് ധാരണയിലെത്തിയതായാണ് സൂചന. നവംബർ 17നാണ് താരങ്ങളെ നിലനിർത്താനുള്ള സമയപരിധി. ഇതിനുമുന്നോടിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ത്യൻ ട്വന്റി20 ടീമിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ അർഷ്ദീപിനെയാണ് ഹാ‌ർദിക്കിന് പകരം മുംബയ് സ്വന്തമാക്കുന്നത്.

പഞ്ചാബ് കിംഗ്സിന് പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായും മുംബയ് ഇന്ത്യൻസ് താരക്കൈമാറ്റ ചർച്ചകൾ നടത്തിയിരുന്നു. മൂന്നിലധികം ടീമുകളുമായി കൈമാറ്റ സാദ്ധ്യതകൾ പരിശോധിച്ചതായാണ് റിപ്പോർട്ട്. ഇതിൽ പഞ്ചാബിന് പുറമെ കൊൽക്കത്തയുമായുള്ള ചർച്ചകളാണ് കൂടുതൽ മുന്നോട്ടുപോയത്. ഹാർദിക്കിനെ സ്വന്തമാക്കാൻ ഒന്നിലധികം താരങ്ങളെ ഉൾപ്പെടുത്തിയുള്ള കൈമാറ്റത്തിനാണ് കൊൽക്കത്ത ആലോചിച്ചിരുന്നത്.

അർഷ്ദീപ് സിംഗ് പഞ്ചാബ് കിംഗ്സ് വിടുകയാണെങ്കിൽ പകരം ഇടംകയ്യൻ പേസറെ ടീമിലെത്തിക്കാനുള്ള നീക്കവും മാനേജ്മെന്റ് നടത്തുന്നുണ്ട്. ലക്‌നൗ സൂപ്പർ ജയന്റ്സിന്റെ മോഹ്സിൻ ഖാനെ സ്വന്തമാക്കാനാണ് പഞ്ചാബിന്റെ താൽപര്യമെന്നാണ് റിപ്പോർട്ട്. ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രധാന താരങ്ങളാണ് ഹാർദിക് പാണ്ഡ്യയും അർഷ്ദീപ് സിംഗും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ സംഭാവന നൽകാൻ കഴിയുന്ന ഓൾറൗണ്ടറാണ് ഹാർദിക്. മറുവശത്ത്, പുതിയ പന്തിലും ഡെത്ത് ഓവറുകളിലും മികവ് തെളിയിച്ച പേസറാണ് അർഷ്ദീപ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button