സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം! പവന് ഒറ്റദിവസം കുറഞ്ഞത് 1,240 രൂപ; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 155 രൂപ കുറഞ്ഞ് 13,040 രൂപയായി. ഒരു പവന് 1240 രൂപ കുറഞ്ഞ് 1,04,320 രൂപയിലെത്തി. കഴിഞ്ഞദിവസം ഗ്രാമിന് 13,195 രൂപയും പവന് 1,05,560 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും സ്വാധീനിച്ചത്. ദീപാവലി അടുക്കുന്നതിനിടെ സ്വർണവില കുറയുന്നത് ആഭരണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷകരമായ വാർത്തയാണ്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഉൾപ്പെടുന്നുണ്ട്.

വെള്ളിവില സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയാണ്. 10 ഗ്രാമിന് 2,100 രൂപയുമാണ്

ഓഹരി വിപണിയിൽ കുതിപ്പ് ആഗോള വാർത്തകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. ജിയോയുടെ പ്രാഥമിക ഓഹരി വിൽപ്പന(ഐ.പി.ഒ) റെക്കാഡ് നേട്ടത്തോടെ പൂർത്തിയാക്കിയതും ഫെഡറൽ റിസർവ് പലിശയിൽ മാറ്റം വരുത്താതിരുന്നതും വിപണിക്ക് നേട്ടമായി.സെൻസെക്സ് 905.01 പോയിന്റ് (1.24%) ഉയർന്ന് 74,151.04ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 237.90 പോയിന്റ് (1.05%) നേട്ടത്തോടെ 22,936.75ലെത്തി.

ബാങ്കിംഗ്, ഐ.ടി, ഫാസ്‌റ്റ് മൂവിംഗ് കൺസ്യൂമർ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ വാങ്ങലാണ് വിപണിക്ക് കരുത്തായത്.അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് 3.75–4 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയത് നിക്ഷേപക മനോഭാവത്തെ പിന്തുണച്ചു. മികച്ച ത്രൈമാസ ഫലങ്ങളും സ്ഥാപന നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് സഹായകമായി. കഴിഞ്ഞ ഏഴ് വ്യാപാര സെഷനുകളിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ട് ശതമാനം നഷ്ടം നേരിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button