വിദ്യാർത്ഥിനികൾക്കെതിരായ പൊലീസ് അതിക്രമം: കേരളത്തിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിനിടെ ഡൽഹി പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ നിന്നുള്ള ആതിര, രാജസ്ഥാനിൽ നിന്നുള്ള റിതു എന്നിവരുൾപ്പെടെയുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായത്. വിദ്യാർത്ഥികൾക്ക് മേൽ നടത്തിയ അക്രമങ്ങളിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേരളത്തിലും രാജസ്ഥാനിലും ശക്തമായ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ആഭ്യന്തര മന്ത്രിയുമായും രാജസ്ഥാൻ പി.സി.സി. അധ്യക്ഷനുമായും വിഷയത്തിൽ സംസാരിച്ചതായി രാഹുൽ ഗാന്ധി അറിയിച്ചു. തുടർ നടപടികളുടെ ഭാഗമായി കേരളത്തിൽ ഇതിനകം ‘സീറോ എഫ്‌ഐആർ’ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്റെ ഈ നടപടി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

1930-ൽ ധർശനയിൽ സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ സത്യാഗ്രഹികൾ നേരിട്ട പൊലീസ് ലാത്തിച്ചാർജ് ഓർമ്മിപ്പിച്ചുകൊണ്ട്, പൊലീസിന് അസ്ഥികൾ തകർക്കാൻ കഴിയുമെങ്കിലും സത്യാഗ്രഹത്തെ തകർക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ യുവതികളും യുവാക്കളും നിർഭയരും ദൃഢനിശ്ചയമുള്ളവരുമാണെന്നും അവർ ജാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button