മാസപ്പടി കേസിൽ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് നിലപാട്; വിധി പഠിച്ചശേഷം തുടർനടപടി

കൊച്ചി: മാസപ്പടി കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും വിധി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിപകർപ്പ് ലഭിച്ച ശേഷം മാത്രമേ അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. കോടതി എന്തുപറയുന്നു എന്നതുകൂടി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധമായല്ലെന്നും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത കേസിൽ എസ്ഐടി പ്രാഥമിക അന്വേഷണം നടത്തുന്ന നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്.
കേസിൽ വിജിലൻസിനോട് എഫ്ഐആർ ഇടാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. സെക്ഷൻ 62, 66 പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കാൻ പര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.മാസപ്പടിക്കേസിൽ പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസ് മതിയെന്ന ധാരണയിലേക്കാണ് സർക്കാർ നേരത്തെ എത്തിയത്.
എന്നാൽ ഹൈക്കോടതി കേസെടുക്കാമെന്ന് അറിയിച്ചതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ അഴിമതി നിരോധന നിയമപ്രകാരം മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന ഇഡിയുടെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി വിധി



