ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം; കാപ്പ തടവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ കാപ്പ തടവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യ നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. സുഗതന്റെ തടവ് കോർപ്പറേഷനിലെ ഭരണക്ഷിയായ ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. കോടതി നടപടി ബിജെപിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.



