കാളവണ്ടിയിൽ മാസ് എൻട്രി നടത്തി വിജയ്; ധാരാപുരത്തെ വീഡിയോ വൈറൽ

ചെന്നൈ: ഉപതിര‌ഞ്ഞെട‌ുപ്പിന്റെ ചൂടിലാണ് തമിഴ്നാട്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ പ്രസിഡന്റുമായ വിജയ്‌യും പ്രചാരണത്തിന് എത്തിയിരുന്നു. ഇതിനിടെ കാളവണ്ടിയിൽ യാത്രചെയ്യുന്ന വിജയ്‌യുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധാരാപുരത്തെ റോഡ് ഷോയ്ക്കിടെയാണ് വിജയ് കാളവണ്ടിയിൽ യാത്രചെയ്ത് വോട്ട് ചോദിച്ചത്. റിപ്പോർട്ട് പ്രകാരം ഹെലികോപ്ടറിലാണ് വിജയ് ധാരാപുരത്തേക്ക് എത്തിയത്.

ടിവികെയുടെ സ്ഥാനാർത്ഥിയായി പി സത്യഭാമയാണ് ധാരാപുരത്ത് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥിയായി വിജയിച്ച സത്യഭാമ തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎ സ്ഥാനം രാജിവച്ച് ടിവികെയിൽ ചേരുകയായിരുന്നു. തുടർന്നാണ് ധാരാപുരത്ത് വീണ്ടും തിരഞ്ഞെടുപ്പ് വന്നത്. ഒക്‌ടോബർ ആറിനാണ് ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ ആറിനാണ് നടക്കുക. വോട്ടെണ്ണൽ ഒൻപതിനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button