വിമർശനം സ്വന്തം നിലയ്ക്കെന്ന് അടൂർ പ്രകാശ്; ആരുടെയും പിന്തുണ തേടിയിട്ടില്ലെന്ന് ആവർത്തിച്ച് പ്രതികരണം

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരസ്യ വിമർശനമുന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലപാടിൽ ഉറച്ചുതന്നെ. വിമർശനം താൻ സ്വന്തം നിലയിൽ നടത്തിയതാണെന്നും അതിന് ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നെന്നും എന്നാൽ ലീഗിന് ഭരണപരിഷ്‌കരണ കമ്മിഷൻ സ്ഥാനം നൽകിയതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അടൂരിലെ വീട്ടിലാണ് യുഡിഎഫ് കൺവീനർ.

ഇതിനിടെ അടൂർ പ്രകാശിന്റെ അഭിപ്രായത്തോട് ലീഗ് നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നാണ് വിവരം. ബോർഡ് ചെയർമാൻ സ്ഥാനങ്ങളിലെ തീരുമാനം വൈകുന്നത് പി ജെ ജോസഫിനും എതിർപ്പുണ്ട്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനെയും സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെയും നിശ്ചയിച്ചതുൾപ്പെടെയുള്ള പല തീരുമാനങ്ങളും മാദ്ധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നാണ് വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. തന്നെ യു.ഡി.എഫ് കൺവീനറായി നിയോഗിച്ചത് എ.ഐ.സി.സി നേതൃത്വമാണെന്നും അതൃപ്തി രേഖാമൂലം അവിടെ ഇന്ന് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം അടൂർ പ്രകാശ് കത്ത് നൽകിയാൽ ബദൽ കത്ത് നൽകാനാണ് വി ഡി സതീശനെ പിന്തുണയ്‌ക്കുന്ന വിഭാഗത്തിന്റെയും ആലോചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button