കർണാടകയിൽ വോട്ടർപട്ടിക വിവാദം; കൂട്ടത്തോടെ പേരുകൾ നീക്കുന്നതായി ആരോപണം, ചീഫ് ഇലക്ടറൽ ഓഫീസിൽ പ്രതിഷേധവുമായി ഡികെ ശിവകുമാർ

കർണാടക: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ നാടകീയ നീക്കം. ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതിഷേധിക്കുകയായിരുന്നു. കർണാടകയിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബിജെപി പ്രവർത്തകർ ഫോം 7 വ്യാപകമായി ദുരുപയോഗം
ചെയ്യുന്നുവെന്നും 45 മുതൽ 60 ലക്ഷം വോട്ടർമാരെ ഒഴിവാക്കാൻ നീക്കം നടക്കുന്നതായും ഡികെ ശിവകുമാർ പറഞ്ഞു. സെപ്റ്റംബർ 22, 23, 24 തീയതികളിൽ കൂട്ടത്തോടെ ഫോം 7 സമർപ്പിച്ചു. ഇതിനെതിരെ നടപടി ഉണ്ടാകണം. എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡികെ. ശിവകുമാർ ആവശ്യപ്പെട്ടു. അല്ലാതെ ചീഫ് ഇലക്ട്രൽ ഓഫീസ് വിടില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിഷേധം.



