ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎൽഎയ്‌ക്കെതിരെ എ.പി. അനിൽകുമാർ; ‘നേതാക്കൾ സംയമനം പാലിക്കണം, എംഎൽഎയുടെ സമീപനം തെറ്റ്’

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കാളി വിവാദത്തിൽ രമ്യ ഹരിദാസ് എം.എൽ.എയ്ക്കെതിരെ വിമർശനവുമായി മന്ത്രി എ.പി. അനിൽകുമാർ. രമ്യ ഹരിദാസിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സമീപനമാണെന്ന് അനിൽകുമാർ പറഞ്ഞു. കെ.പി.സി.സിയുടെ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ട് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതായിരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളെ കെ.സി. വേണുഗോപാൽ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി. വേണുഗോപാൽ അനാവശ്യമായി വേട്ടയാടപ്പെട്ടുനെനനും മന്ത്രി പറഞ്ഞു. കെ.സിയ്‌ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളിൽ കടുത്ത വേദനയുണ്ടെന്നംു അദ്ദേഹം കൂട്ടിച്ചേർത്തു.



