അമ്മയോണം’ ആഘോഷമാക്കി ഐഎഎസ് ഐപിഎസ് ദമ്പതികൾ; ഒറ്റപ്പെട്ട അമ്മമാർക്ക് ഓണക്കോടിയും സ്നേഹവിരുന്നും

തിരുവനന്തപുരം: ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്കൊപ്പം ഓണാഘോഷത്തിൽ പങ്കുചേർന്ന് ഐഎഎസ്–ഐപിഎസ് ദമ്പതികൾ. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പമാണ് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇന്റലിജൻസ് ഐ.ജിയുമായ ആർ. നിശാന്തിനിയും ഒരു ദിവസം ചെലവഴിച്ചത്.

അമ്മമാരെ ചേർത്തണച്ചും സ്നേഹം പങ്കിട്ടും ഇരുവരും ഓണസദ്യ വിളമ്പി. കുടുംബസമേതം അമ്മമാർക്കൊപ്പം ഭക്ഷണം കഴിച്ചും ഓണത്തിന്റെ സന്തോഷം പങ്കിട്ടുമാണ് മടങ്ങിയത്.

ഒത്തിരി ഓണങ്ങൾ ഉറ്റവർക്കൊപ്പം ആഘോഷിച്ചെങ്കിലും ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് ഇവരുടെ സന്ദർശനം വലിയ ആശ്വാസമായി. സ്നേഹവും കരുതലും നിറച്ച നിമിഷങ്ങളാണ് കെയർ ഹോമിൽ സമ്മാനിച്ചത്.

അമ്മമാർക്ക് ഇരുവരും ചേർന്ന് ഓണക്കോടിയും കൈമാറി. സ്നേഹത്തോടെ ചേർത്തുപിടിച്ചും ഓണക്കോടി അണിയിച്ചും അമ്മമാരുടെ സന്തോഷത്തിൽ പങ്കുചേർന്നു.

തിരുവനന്തപുരത്തെ ക്യാമറാമാൻമാരുടെ സ്നേഹക്കൂട്ടായ്മയാണ് ‘അമ്മയോണം’ സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി കെയർ ഹോമിലെ അമ്മമാർക്ക് സ്നേഹവും കരുതലും പകരുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button