ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ചെന്നൈ: ദക്ഷിണ മേഖലാ കൗൺസിലിന്റെ 31-ാം യോഗത്തിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ചെന്നൈ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും ചർച്ചയായി.

മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ രാവിലെ 10 മണിയോടെയാണ് മഹാബലിപുരത്ത് ദക്ഷിണ മേഖലാ കൗൺസിൽ യോഗം ആരംഭിച്ചത്. കേരളത്തിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കാവേരി തർക്കം ചർച്ചയാകുമോ?

സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ, നദീജല പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയാകും. പ്രത്യേകിച്ച് തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പ്രത്യേക ചർച്ച നടത്തുമോ എന്നതിലാണ് ആകാംക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button