വന്ദേമാതരം വിവാദം: ‘മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി’; എം.എ. ബേബി

തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ‘ഹീനമായ ചതി പ്രയോഗമാണ്’ ഇതിന് പിന്നിലെന്നാണ് എം.എ. ബേബിയുടെ ആരോപണം. ദേശീയഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ എല്ലാവരും ആലപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂവെന്നും ശേഷിക്കുന്ന വരികളിൽ വർഗീയ ചുവയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരത്തെ പ്രതികരിച്ചിരുന്നു.

വന്ദേമാതരം ഒരു കാലത്തും ദേശീയഗാനം ആയിരുന്നില്ലെന്നും അതിനെ ദേശീയഗാനമാക്കി മാറ്റാൻ ശ്രമം നടക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് ഗുരുതരമാണെന്നും ആർഎസ്എസിന്റെ പിൻഗാമിയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തരവെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നില്ല. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്.

എന്നാൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായി. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇടപെട്ടെങ്കിലും മുഴുവൻ വരികളും ആലപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെയാണ് സംഭവം. എന്നാൽ വിഷയം വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button