തൃഷയുടെ വിവാഹം മുടങ്ങിയത് എന്തുകൊണ്ട്? വർഷങ്ങൾക്കിപ്പുറം കാരണം പുറത്ത്

തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളായ തൃഷയുടെ വിവാഹവും പ്രണയവുമെല്ലാം എപ്പോഴും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖരുമായും മുൻനിര താരങ്ങളുമെല്ലാം ഒക്കെ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാറുള്ള തൃഷയുടെ ജീവിതത്തിൽ വർഷങ്ങൾക്ക് മുൻപ് വിവാഹം വരെ എത്തിനിന്ന ഒരു പ്രണയം ഉണ്ടായിരുന്ന കാര്യം പലർക്കും അറിയാമായിരിക്കും.

ചെന്നൈയിലെ പ്രശസ്തനായ വ്യവസായി വരുൺ മണിയനുമായുള്ള തൃഷയുടെ വിവാഹനിശ്ചയവും പിന്നീട് അത് പെട്ടെന്ന് ഉപേക്ഷിക്കപ്പെടാൻ ഉണ്ടായ കാരണവും അക്കാലത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. തമിഴ്-തെലുങ്ക് സിനിമകളിൽ തിളങ്ങിനിൽക്കുന്നതിനിടയിൽ ആ വിവാഹം എന്തിന് വേണ്ടിയാണ് ഉപേക്ഷിച്ചതെന്ന് താരം തന്നെ പിന്നീട് തുറന്നുപറഞ്ഞത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ്നാട്ടിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് സംരംഭകനും റേഡിയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ടും ഫിലിം പ്രൊഡക്ഷനിലും സജീവമായ വരുൺ മണിയനുമായി 2014-ന്റെ അവസാനത്തോടെയാണ് തൃഷ അടുപ്പത്തിലാകുന്നത്. തുടർന്ന് 2015 ജനുവരി 9-ന് തങ്ങൾ ഔദ്യോഗികമായി വിവാഹിതരാകാൻ പോവുകയാണെന്ന സന്തോഷം തൃഷ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

ജനുവരി 23-ന് കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിൽ സ്വകാര്യമായി വിവാഹനിശ്ചയം നടത്തുമെന്നും എന്നാൽ വിവാഹനിശ്ചയത്തിന് ശേഷവും താൻ സിനിമകളിൽ അഭിനയ തുടരുമെന്നും താരം വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഏവരും പ്രതീക്ഷിച്ച ആ വിവാഹം പിന്നീട് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരികയും, ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരുടെയും ബന്ധം അവസാനിക്കുകയും ചെയ്യുകയായിരുന്നു.

2015 മെയ് മാസത്തോടെ തങ്ങൾ പിരിഞ്ഞുവെന്നും താൻ “സന്തോഷത്തോടെയും സിംഗിളായും നന്ദിയോടെയും” കഴിയുകയാണെന്നും തൃഷ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ ഈ വിവാഹമോചനത്തിന് അല്ലെങ്കിൽ വിവാഹനിശ്ചയം ഉപേക്ഷിക്കാൻ യഥാർത്ഥത്തിൽ ഉണ്ടായ കാരണം പിന്നീട് ഒരു അഭിമുഖത്തിലാണ് തൃഷ തുറന്നുപറഞ്ഞത്. “താൻ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന വ്യക്തി സിനിമയിൽ അഭിനയ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

സിനിമയ്ക്ക് പകരം ഞാൻ തിരഞ്ഞെടുത്തത് എന്റെ വിവാഹനിശ്ചയത്തിന് പൂർണ്ണവിരാമം ഇടാനാണ്. പ്രായമാകുമ്പോൾ അല്ലെങ്കിൽ ഗർഭിണിയാകുമ്പോൾ മാത്രമേ ഞാൻ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കൂ. നായികാവേഷങ്ങൾ ലഭിച്ചില്ലെങ്കിൽ എന്റെ ശരീരപ്രകൃതിക്കും ഇമേജിനും ഇണങ്ങുന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യും, പക്ഷേ ഒരിക്കലും സിനിമ വിട്ടുപോകില്ല. എന്റെ അവസാന ശ്വാസം വരെ അഭിനയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്നായിരുന്നു തൃഷയുടെ തുറന്നുപറച്ചിൽ.

സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തിന് മുന്നിൽ വലിയൊരു ജീവിതബന്ധം പോലും ഉപേക്ഷിക്കാൻ തൃഷ തയ്യാറായി എന്നത് അന്ന് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button