ഒളിവിൽ നിന്ന് വീണ്ടും വെല്ലുവിളി; ‘പിടിക്കാനാകുമെങ്കിൽ പിടിക്കൂ’ എന്ന് അർജുൻ ആയങ്കി, സിഐക്ക് ഭീഷണി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും ഭീഷണി സന്ദേശവുമായി രംഗത്തെത്തി. ഊന്നുകൽ സിഐയെയാണ് അർജുൻ ഭീഷണിപ്പെടുത്തിയത്.

ഒളിവിൽ കഴിയുന്ന തന്നെ “പിടിക്കാനാകുമെങ്കിൽ പിടിക്കൂ” എന്ന വെല്ലുവിളിയാണ് അർജുൻ ഉയർത്തിയത്. “സിഐക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടില്ല, അത് കൊടുക്കും” എന്ന പരാമർശവും ഭീഷണി സന്ദേശത്തിലുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സന്ദേശത്തിന്റെ ആധികാരികത ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങാൻ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ “പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്കൂ; ഇനി ജാമ്യം എടുത്തിട്ടേ വരൂ” എന്നും അർജുൻ സന്ദേശത്തിൽ വെല്ലുവിളിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശിയായ അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് 3-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നിലവിലെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button