മഴക്കെടുതി രൂക്ഷം; സംസ്ഥാനത്ത് 26 മരണം, 452 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 26 പേർ മരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ദുരിതബാധിതർക്കായി സംസ്ഥാനത്താകെ 452 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഊർജിതമായി തുടരുകയാണെന്നും സർക്കാർ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



