മുഖ്യമന്ത്രിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. ‘നിതിൻ കക്കേടത്ത്’ എന്ന ഫേസ്‌ബുക്ക് ഐഡിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസമൂഹത്തിൽ കലഹമുണ്ടാക്കാനും ലഹള സൃഷ്ടിക്കാനുമുള്ള ഉദ്ദേശത്തോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് കേസിൽ ചുമത്തിയിരിക്കുന്ന ആരോപണം.

അതേസമയം, പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ യഥാർത്ഥ ഉടമയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കമ്മീഷണർക്ക് ലഭിച്ച പരാതി സൈബർ എസിപിക്ക് കൈമാറിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ എസിപിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button