കാമുകിക്കൊപ്പം തിരുപ്പതിയിൽ പ്രാർത്ഥന നടത്തി ഹാർദിക്

ഹൈദരാബാദ് : പരിക്കിൽ നിന്ന് മുക്തനായ ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഇപ്പോഴിതാ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ കാമുകിക്കൊപ്പം ദർശനം നടത്തുന്ന ഹാർദിക് പാണ്ഡ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാമുകി മഹിക ശർമ്മയുമൊത്താണ് ഹാർദിക് ക്ഷേത്ര ദർശനത്തിനെത്തിയത്. തല പൂർണമായും മൊട്ടയടിച്ച ഹാർദിക്കിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ സുപ്രഭാത സേവയിൽ പങ്കെടുത്ത ശേഷമാണ് ഹാർദിക് വെങ്കിടേശ്വര സന്നിധാനത്തെത്തിയത്. കരിയറിന്റെ നിർണായക ഘട്ടമായതിനാലാണ് താരം ക്ഷേത്രദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ഐ.പി.എൽ സീസണിന് ശേഷം പുറംവേദനയും തുടയിലേറ്റ പരിക്കിനെയും തുടർന്ന ഹാർദിക് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റീഹാബിലിറ്റേഷനും ടു പ്ലേ പ്രോട്ടോക്കോളും താരം പൂർത്തിയാക്കിയിരുന്നു. പരിക്കിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ,​ ഇംഗ്ലണ്ട്,​ സിംബാബ്‌വെ എന്നീ രാജ്യങ്ങൾക്കെതിരായ പരമ്പരകൾ ഹാർദിക്കിന് നഷ്ടമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button