അയിലം സജീവിന് പാർട്ടിയുടെ കൈത്താങ്ങ്

മുദാക്കൽ: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകൻ അയിലം സജീവിന് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായം കൈമാറി. സർജറിക്ക് വിധേയനാകാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് മണ്ഡലം പ്രസിഡന്റ് എം. ബാദുഷയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും സജീവിന്റെ വസതിയിലെത്തി സഹായം കൈമാറുകയും ആശ്വാസം പകരുകയും ചെയ്തത്.
സജീവിന്റെ ചികിത്സയ്ക്കാവശ്യമായ എല്ലാ പിന്തുണയും പാർട്ടിയും പ്രവർത്തകരും നൽകുമെന്നും എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്നും എം. ബാദുഷ ഉറപ്പുനൽകി. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അയിലം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു സജീവ്.
സന്ദർശനത്തിൽ ബൂത്ത് ഭാരവാഹികൾ, ഐ.എൻ.ഡി.യു.സി ജില്ലാ കമ്മിറ്റി അംഗം ശശിധരൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബിനു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുകന്യ, ചെമ്പൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മനീഷ്, അയിലം സുരേഷ്, അനീഷ്, അൻസി എന്നിവരും മറ്റ് പാർട്ടി പ്രവർത്തകരും പങ്കെടുത്തു.



