കൊച്ചിയിൽ റാപ്പർ വേടന്റെ പ്രതിഷേധ പരിപാടി; ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന കേസിൽ പൊലീസ് നടപടി

കൊച്ചി: ദില്ലിയിലെ സി.ജെ.പി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരിപാടിയുമായി ബന്ധപ്പെട്ട് വേടന്റെ മാനേജർ വിഗ്നേഷിനെയും കണ്ടാലറിയാവുന്ന 90 ഓളം പേർക്കെതിരെയുമാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.
ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് പൊതുസ്ഥലത്ത് പരിപാടി സംഘടിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



