ഫേസ്ബുക്ക് സേവനം തടസ്സപ്പെട്ടു; ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട്

ന്യൂഡൽഹി: മെറ്റ ഉടമസ്ഥതയിലുള്ള സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്ക് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്കാണ് തകരാർ ഉണ്ടായത്. ഡെസ്ക്‌ടോപ്പ് പതിപ്പിലാണ് പ്രശ്നങ്ങൾ കാണുന്നത്. ഫേസ്‌ബുക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി ആയിരക്കണക്കിന് പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
‘നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. സൈറ്റിലെ പ്രശ്നം കാരണമാണിത്. അത് ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചുമിനിട്ടുകൾക്ക് ശേഷം വീണ്ടും ശ്രമിക്കുക’ എന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.



