ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്. സി നിയമന തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. അന്വേഷണം അട്ടിമറിക്കുന്നുവെന്ന കടുത്ത ആരോപണങ്ങൾക്കിടെ നിർണായക പി.എസ്.സി യോഗം ഇന്ന് ചേരും. മുൻ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്.പിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നതിന് പകരം, ചെയർമാൻ അത് അട്ടിമറിച്ച് പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം അംഗങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്.

തട്ടിപ്പുകാരെ സംരക്ഷിക്കാനുള്ള ഈ നീക്കത്തിനെതിരെ ഇന്ന് നടക്കുന്ന യോഗത്തിൽ അംഗങ്ങൾ ചെയർമാനെതിരെ പ്രതിഷേധിക്കാനാണ് നീക്കം, കേസിൽ അടിയന്തരമായി സമഗ്ര പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും ചില അംഗങ്ങൾ ആവശ്യപ്പെടും.

ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കി. ഇതിൽ രണ്ടു തസ്തികകളിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു പേർക്ക് നിയമനവും നൽകി. പി.എസ്.സി പിഴവ് സമ്മതിച്ചേങ്കിലും ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുന്നതിൽ നടപടി എടുത്തിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button