ഇ-നിയമസഭ പദ്ധതിയിൽ അഴിമതി ആരോപണം; സ്പീക്കർക്ക് പരാതി

തിരുവനന്തപുരം: നിയമസഭയെ ഡിജിറ്റല്‍വത്ക്കരിക്കുന്നതിനുള്ള ‘ഇ-നിയമസഭ’ പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായി ആരോപിച്ച് റാന്നി എം.എല്‍.എ അഡ്വ. പഴകുളം മധു സ്പീക്കര്‍ക്ക് പരാതി നല്‍കി.

പദ്ധതിയുടെ കരാറുകാരായ ഊരാളുങ്കല്‍ സഹകരണ സംഘം വരുത്തിയ ഗുരുതര വീഴ്ചകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സത്യസന്ധമായ അന്വേഷണം വേണമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.പദ്ധതി നടത്തിപ്പില്‍ വലിയ തോതിലുള്ള കാലതാമസമാണ് ഉണ്ടായിരിക്കുന്നത്.

ഇതിന് പുറമെ നിരവധി ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളും കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായി. ഈ വിഷയത്തില്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെ വീഴ്ചകളെല്ലാം ക്രമവല്‍ക്കരിച്ച് നല്‍കിയത് അഴിമതിയാണെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിലാണ് ഊരാളുങ്കല്‍ സഹകരണ സംഘത്തിനെതിരെ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യവുമായി അദ്ദേഹം സ്പീക്കറെ സമീപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button