വൈദ്യുതി നിയന്ത്രണമുണ്ടാകുമോ? കാലാവസ്ഥയാണ് നിർണായകമെന്ന് മന്ത്രി

തിരുവനന്തപുരം: കൂടുതൽ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാൻ ശ്രമം നടത്തുന്നുവെന്നും കഴിഞ്ഞ നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രം ഏർപ്പെടുത്തേണ്ടി വന്നുവെന്നും മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന പറഞ്ഞ മന്ത്രി ഇന്ത്യയിലാകമാനം ഇത്തരത്തിൽ പ്രതിസന്ധിയുണ്ട് എന്നും കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട് നാളെ കൂടുതൽ കാര്യങ്ങൾ സഭയിൽ പറയും. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതി നിയന്ത്രണം വേണമോ എന്നത് കാലാവസ്ഥയെ അനുസരിച്ചിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.പി.സി.സി സ്ഥാപനത്തിലെ ആര്‍എസ്എസ് പഠന ശിബിരം സംബന്ധിച്ച ചോദ്യത്തെ നിസാരവത്കരിച്ച മന്ത്രി, തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫിസറായി ശേഷാദ്രി നാഥൻ്റെ നിയമനത്തില്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറി. അത് വാടകയ്ക്ക് നൽകിയതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് നൽകിയത് ശരിയോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചില്ല.



