ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ; ഗാർഹിക പീഡനാരോപണം ഉയർന്ന് കുടുംബം

തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. വർക്കല വടശ്ശേരിക്കോണം സ്വദേശി ആരതിയാണ് (27) ജീവനൊടുക്കിയത്. ഭർത്താവിന്റെ ശാരീരിക പീഡനം മൂലമാണ് ആരതി ആത്മഹത്യചെയ്തതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ആറ്റുകാലിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭരതന്നൂർ സ്വദേശിയാണ് ഭർത്താവ്. എട്ടുമാസം മുൻപാണ് വിവാഹം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ച ചിത്രങ്ങളും വീഡിയോയും ആരതി തന്റെ അമ്മയ്ക്ക് അയച്ചുനൽകിയിരുന്നു. ഏഴുമാസം മുൻപാണ് ആരതിയും ഭർത്താവും ആറ്റുകാലിൽ താമസത്തിന് എത്തിയത്. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button