മാധവന്റെ കൈയിലെ ആഡംബരം വൈറൽ; വാച്ച് വില കേട്ടാൽ ഞെട്ടും

കഴിഞ്ഞ ദിവസമാണ് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു പത്മശ്രീ പുരസ്‌കാരം വിതരണം ചെയ്‌തത്. നടൻ ആർ മാധവൻ ഉൾപ്പെടെ നിരവധിപേർ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ഏറെ ശ്രദ്ധേയമാതയ് നേവി ബ്യൂ നിറത്തിലുള്ള വസ്‌ത്രത്തിനൊപ്പം മാധവൻ ധരിച്ചിരുന്ന വാച്ചാണ്. ഭാരതീയ പൈതൃകം, കലാവൈഭവം, കരകൗശല വൈദഗ്ദ്ധ്യം എന്നിവയാൽ ആകർഷകമായ വാച്ചായിരുന്നു അത്.

ടൈറ്റൻ ബ്രാൻഡിന്റെ ‘നെബുല ജൽസ ഫ്ലൈയിംഗ് ടൂർബില്ലൺ’ മോഡൽ വാച്ചാണിത്. ആകെ പത്ത് പീസുകൾ മാത്രമുള്ള ലിമിറ്റഡ് എഡിഷൻ വാച്ചാണത്. ഇതിന്റെ വില ഏകദേശം 40.5 ലക്ഷം രൂപയാണ്. വാച്ചിന്റെ മദ്ധ്യഭാഗത്ത് പ്രശസ്‌ത മിനിയേച്ചർ കലാകാരനും പത്മശ്രീ അവാർഡ് ജേതാവുമായ എസ് ഷാക്കിർ അലി സൃഷ്‌ടിച്ച ജയ്‌പൂരിലെ ഐക്കണിക് ഹവാ മഹലിന്റെ ഒരു മിനിയേച്ചർ ചിത്രമുണ്ട്. 18 കാരറ്റ് ഗോൾഡ് കെയ്‌സിലാണ് വാച്ച് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ വിലയേറിയ രത്നക്കല്ലുകളുമുണ്ട്. മാധവന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ലഭിച്ചപ്പോൾ ആ ചടങ്ങിനെ മനോഹരമാക്കി മാറ്റാൻ ഈ വാച്ചും വലിയ പങ്ക് വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button