വാണിജ്യ എൽപിജി ക്ഷാമഭീതി അവസാനിച്ചു; കേന്ദ്രത്തിന്റെ നിർണായക തീരുമാനം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇക്കാര്യം അറിയിച്ചുകൊണ്ട് സംസ്ഥനങ്ങൾക്ക് കത്ത് നൽകി. യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തിലേക്ക് എൽപിജി വിതരണം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.
യുഎസ് -ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതിന് പിന്നാലെയാണ് എൽപിജി ക്ഷാമം രൂക്ഷമായത്. ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതക പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് വാണിജ്യ എൽപിജിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എൽപിജി മൊത്ത വിതരണത്തിലെ നിയന്ത്രണങ്ങളിലും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇളവ് അനുവദിച്ചിട്ടുണ്ട്.



