നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും മുഖ്യമന്ത്രി വി.ഡി. സതീശൻ; ഗൃഹപ്രവേശം രാവിലെ 6ന്

തിരുവനന്തപുരം: മുഖ്യമന്ത്രി V. D. Satheesan വി.ഡി. സതീശൻ വ്യാഴാഴ്ച ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറുമണിക്കാണ് ഗൃഹപ്രവേശ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി Pinarayi Vijayan പിണറായി വിജയൻ നേരത്തെ തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നെങ്കിലും, അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ വി.ഡി. സതീശന് ക്ലിഫ് ഹൗസിലേക്ക് മാറാൻ വൈകുകയായിരുന്നു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലാണ് നിലവിൽ സതീശൻ താമസിച്ചിരുന്നത്. ഇതുമൂലം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് Pinarayi Vijayan പിണറായി വിജയന് കന്റോൺമെന്റ് ഹൗസിലേക്ക് മാറാൻ സാധിച്ചിരുന്നില്ല. ഈ വിഷയത്തിൽ തന്റെ അതൃപ്തി പിണറായി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം നന്ദൻകോട് പ്രദേശത്ത് 6 ഏക്കർ 25 സെന്റ് സ്ഥലത്തായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ക്ലിഫ് ഹൗസ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. എന്നാൽ പണികൾ പൂർണമായും പൂർത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.



