ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥലംമാറ്റം തടഞ്ഞു; സർക്കാർ ഉത്തരവിന് കോടതിയുടെ സ്റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവ് തിരുവനന്തപുരം അഡിമിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. നീതി നിഷേധം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഡോ. റീന നൽകിയ പരാതിയിലാണ് നടപടി. സിസ്റ്റത്തിനെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് ഡോ. റീനയ്ക്കെതിരെ നടപടിയെടുത്തതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നേരത്തെ പ്രതികരിച്ചിരുന്നു.

സർക്കാരുമായി ആലോചിക്കാതെ ഡോ.റീന പ്രവർത്തിച്ചുവെന്നാണ് ആരോഗ്യവകുപ്പ് ആരോപിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പ് ഡയറക്ടറായി ഇവർ സ്ഥാനമേൽക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് ഡോ.റീനയെ നിയമിച്ചത്. അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button