വീണ്ടും ഷിഗെല്ല; വയനാട്ടിൽ ഒരു വിദ്യാർത്ഥിക്കുകൂടി രോഗം സ്ഥിരീകരിച്ചു

വയനാട്: വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥിക്കാണ് രോഗബാധ. ഇതോടെ രോഗം ബാധിച്ച സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 17 ആയി. നിലവിൽ 21 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രിയിൽ ഷിഗെല്ല ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. പലപ്പോഴും വീടുകളിലെ കിണറുകൾക്കും കുടിവെള്ള സ്രോതസുകൾക്കും വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. മഴവെള്ളത്തോടൊപ്പം മലിനജലവും മാലിന്യങ്ങളും കിണറുകളിലേക്ക് എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന ആഹാരം കഴിക്കുന്നത് ഏവരും ഈ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. ഹോട്ടലുകളിലും തട്ടുകടകളിലും വിദ്യാലയങ്ങളിലെ ഭക്ഷണശാലകളിലും ക്ളോറിനും മറ്റും ഉപയോഗിച്ച ശുദ്ധജലമാണ് പാചകത്തിന് ഉപയോഗിക്കുന്നു എന്നത് അധികൃതർ പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതാണ്.

ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ബാധിച്ചയാൾ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകാനിടയുണ്ട്.

ലക്ഷണങ്ങൾ

വയറിളക്കം രക്തത്തോട് കൂടിയ മലവിസർജ്ജനം വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ വയറുവേദന പനി, വൻകുടൽ വീക്കം മലാശയം പുറത്തേക്ക് തള്ളൽ വിളർച്ച

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button