ഓപ്പറേഷൻ തൂഫാന് പിന്തുണ; നെയ്യാറ്റിൻകരയിൽ ലഹരിക്കെതിരെ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ സം​സ്കാ​രി​ക വേ​ദി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ല​ഹ​രി​ക്കെ​തി​രെ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. സ​ദ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ആ​ർ. പ്രാ​ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് എ​ല്ലാ​ത്ത​രം ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും പ്ര​ച​ര​ണ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും സി.​ആ​ർ. പ്രാ​ണ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ച​മ്പ​യി​ൽ സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സോ​മ​രാ​ജ്, ര​മേ​ഷ്, ജി​നേ​ഷ്, എ​സ്.​എ​ൽ. സാ​ബു, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ മ​ഞ്ച​വി​ളാ​കം ജ​യ​കു​മാ​ർ, പി.​എ​സ്. അ​ജ​യാ​ക്ഷ​ൻ, വി.​പി. വി​ഷ്ണു, സ​ന​ൽ തൊ​ഴു​ക്ക​ൽ യോ​വാ​സ്, മ​രി​യാ​പു​രം വി​പി​ൻ​രാ​ജ്, അ​മ​ൽ, സു​നി​ൽ, വി​നാ​യ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button