കപ്പിനൊപ്പം ആഘോഷവും പൊളിച്ചു; വിരാടിന്റെയും അനുഷ്കയുടെയും ഡാൻസ് വൈറൽ

അഹമ്മദാബാദ്: ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും നടത്തിയ ആഘോഷ നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ആർസിബി കിരീടം സ്വന്തമാക്കിയതിന് ശേഷമാണ് ഇരുവരുടെയും ആഘോഷ നിമിഷങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയത്.

വിജയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടീം പാർട്ടിയിലായിരുന്നു വിരാടും അനുഷ്കയും ഒരുമിച്ച് നൃത്തച്ചുവടുകൾ വെച്ചത്. താരദമ്പതികളുടെ വീഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

One felt nice, we did it twice” എന്ന സന്ദേശം അച്ചടിച്ച ടീ-ഷർട്ട് ധരിച്ചാണ് വിരാടും സഹതാരങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തത്. വിജയത്തിന് പിന്നാലെ ഇതേ ടീ-ഷർട്ടിലുള്ള വിരാടിന്റെ ചിത്രം അനുഷ്ക ശർമ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചതും ശ്രദ്ധേയമായി.

ഫൈനൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ സന്നിഹിതയായിരുന്ന അനുഷ്ക ശർമ ആർസിബിക്കായി ആവേശത്തോടെ പിന്തുണ നൽകുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. മത്സരശേഷം ഗാലറിയിലുണ്ടായിരുന്ന അനുഷ്കയ്ക്ക് വിരാട് ഫ്ലയിംഗ് കിസ് നൽകുന്നതും തുടർന്ന് ഇരുവരും ആലിംഗനം ചെയ്ത് വിജയത്തിന്റെ സന്തോഷം പങ്കിടുന്നതുമായ വൈകാരിക നിമിഷങ്ങളും ആരാധകർ ഏറ്റെടുത്തു.

ടീം ആഘോഷങ്ങളിൽ ദിനേഷ് കാർത്തിക് അടക്കമുള്ള സഹതാരങ്ങൾക്കൊപ്പവും വിരാട് നൃത്തം ചെയ്തിരുന്നു. കിരീടവിജയത്തിന്റെ ആവേശത്തിനൊപ്പം വിരാട്–അനുഷ്ക ദമ്പതികളുടെ ആഘോഷ നിമിഷങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തും സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button