രാഹുൽ ഗാന്ധിയുടെ നിർദേശം; കർണാടക മന്ത്രിസഭയിൽ യുവാക്കൾക്ക് മേൽക്കൈ ലഭിച്ചേക്കും

ബംഗളൂരു: നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ D. K. Shivakumar കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാകാനൊരുങ്ങുന്നു. മൂന്ന് വർഷത്തെ ഭരണത്തിന് ശേഷം Siddaramaiah പദവി ഒഴിയുന്നതോടെയാണ് അധികാര കൈമാറ്റത്തിന് വഴിയൊരുങ്ങിയത്.

പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കർണാടക മന്ത്രിസഭയിൽ വൻ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിൽ V. D. Satheesan നേതൃത്വം നൽകുന്ന സർക്കാരിന്റെ മാതൃകയിൽ യുവാക്കളെയും പുതുമുഖങ്ങളെയും കൂടുതൽ പരിഗണിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുവതലമുറയും പരിചയസമ്പന്നരുമായ നേതാക്കളും ചേർന്ന സമതുലിത മന്ത്രിസഭ രൂപീകരിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. നിലവിലെ മന്ത്രിസഭയിലെ ചില മുതിർന്ന മന്ത്രിമാർക്ക് ഇത്തവണ അവസരം ലഭിക്കാതിരിക്കാനിടയുണ്ട്. സാമൂഹ്യക്ഷേമ മന്ത്രി H. C. Mahadevappa, ഊർജമന്ത്രി K. J. George, ആഭ്യന്തരമന്ത്രി G. Parameshwara എന്നിവർ മന്ത്രിസഭയിൽ തുടർന്നേക്കുമെന്നാണ് സൂചന.

അതേസമയം, സിദ്ധരാമയ്യയോട് അടുത്തുനിൽക്കുന്ന Bharathi Suresh, Santosh Lad, Dinesh Gundu Rao, B. Z. Zameer Ahmed Khan എന്നിവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

യുവ നേതാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിലപാടാണ് Rahul Gandhi മുന്നോട്ടുവെക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. 50 വയസിന് താഴെയുള്ള കൂടുതൽ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും നേതൃത്വതലത്തിൽ ഉയർന്നിട്ടുണ്ടെന്നാണ് സൂചന.

മുഖ്യമന്ത്രിയടക്കം 34 അംഗങ്ങളുള്ള കർണാടക മന്ത്രിസഭയിൽ പതിനഞ്ചോളം നിലവിലെ മന്ത്രിമാരെ നിലനിർത്തിയും അഞ്ച് യുവമുഖങ്ങൾക്ക് അവസരം നൽകിയും ബാക്കിയുള്ള സ്ഥാനങ്ങൾ പുതുമുഖങ്ങൾക്കായി മാറ്റിവെച്ചും പുതിയ മന്ത്രിസഭ രൂപീകരിക്കാനാണ് സാധ്യത. എന്നിരുന്നാലും, അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button