മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇഡി റെയ്ഡ്; പ്രതിഷേധിച്ച സിപിഎം നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട്: മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് ഉണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ. പ്രദീപ് കുമാർ, പി. മോഹനൻ ഉൾപ്പെടെ 57 പേർക്കെതിരെയാണ് കേസെടുത്തത്.

നിയമവിരുദ്ധമായി സംഘം ചേർന്നത്, ഗതാഗത തടസം സൃഷ്ടിച്ചത് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് നടപടി സ്വീകരിച്ചത്.

ഇഡി റെയ്ഡിനെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് പൊതുജനജീവിതം തടസ്സപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ് കേസ് എടുത്തതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button