ഐപിഎൽ 2026 പ്ലേ ഓഫ് ചിത്രം വ്യക്തമായി; നാലിൽ നാലും മുൻ ചാമ്പ്യന്മാർ, കിരീടപ്പോരാട്ടം ആവേശത്തിലേക്ക്

ഐപിഎൽ ലീഗ് ഘട്ടം അവസാനിച്ചതോടെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ നാല് ടീമുകൾ വ്യക്തമായി. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് അവസാന നാലിൽ പ്രവേശിച്ചത്.
ആദ്യ ക്വാളിഫയറിൽ ലീഗ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ബംഗളൂരു-ഗുജറാത്ത് ടീമുകൾ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് കടക്കും. തോൽക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ അവസരം നിലനിർത്തും. അതേസമയം എലിമിനേറ്ററിൽ ഹൈദരാബാദും രാജസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ക്വാളിഫയർ രണ്ടിലേക്ക് കടക്കും.
മെയ് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുന്നത്. പ്ലേ ഓഫിന്റെ മത്സരക്രമം ഇപ്രകാരം:
26-05-2026: ക്വാളിഫയർ 1 – ബംഗളൂരു vs ഗുജറാത്ത്
27-05-2026: എലിമിനേറ്റർ – ഹൈദരാബാദ് vs രാജസ്ഥാൻ
29-05-2026: ക്വാളിഫയർ 2
31-05-2026: ഫൈനൽ
ഈ സീസണിലെ പ്രത്യേകതയായി, പ്ലേ ഓഫിലെത്തിയ നാലും മുൻ ഐപിഎൽ ചാമ്പ്യന്മാരാണ്. ഓരോ ടീമും ഒരുതവണ വീതം കിരീടം നേടിയിട്ടുള്ളതോടെ രണ്ടാം കിരീടത്തിനായുള്ള പോരാട്ടമാണ് ഇത്തവണത്തെ പ്ലേ ഓഫിനെ ആവേശകരമാക്കുന്നത്.
ബംഗളൂരു 2025ൽ ആദ്യ കിരീടം നേടിയപ്പോൾ, ഗുജറാത്ത് 2022ൽ കിരീടം സ്വന്തമാക്കി. ഹൈദരാബാദ് 2016ൽ ചാമ്പ്യന്മാരായപ്പോൾ രാജസ്ഥാൻ 2008ൽ ആദ്യ ഐപിഎൽ കിരീടം നേടി. ഓരോ ടീമിനും ഫൈനൽ തോൽവിയുടെ അനുഭവവുമുണ്ടെന്നതും ഇത്തവണത്തെ പോരാട്ടത്തെ കൂടുതൽ ആവേശകരമാക്കുന്നു.



