തൃശൂരിൽ പൂരപ്പറമ്പിൽ ആനയിടഞ്ഞു; ശിവം ലക്ഷ്മി അയ്യപ്പൻ വിരണ്ടോടി

തൃശൂർ: നഗരത്തിൽ ജനവാസമേഖലയിൽ ആനയിടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. വിയ്യൂരിലാണ് സംഭവം. വിരണ്ട ആന കാറും ഓട്ടോയും ബെെക്കും കുത്തിമറിച്ചിട്ടു. ജനവാസമേഖലയായതിനാൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. വിയ്യൂരിൽ നിന്ന് രണ്ടര കിലോമീറ്ററോളം ഓടിയശേഷം ഒരു വീടിന്റെ പിന്നിൽ ആന നിലയുറപ്പിച്ചു.

ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്. ആനയുടെ ചെവിയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. എലിഫെന്റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ സിസിഎഫിനോട് വനം മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. പട്ടിയെ കണ്ട് ഭയപ്പെട്ടാണ് ആന ഓടിയതെന്ന് പാപ്പാൻ പറഞ്ഞു. ആന നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് തൃശൂർ മേയർ നിജി ജസ്റ്റിൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button