വിജയ് മന്ത്രിസഭയിൽ കോൺഗ്രസ്; രണ്ട് നേതാക്കൾ നാളെ സത്യപ്രതിജ്ഞ ചെയ്യും

Chennaiയിൽ 59 വർഷത്തിന് ശേഷം വീണ്ടും Indian National Congress നേതാക്കൾ മന്ത്രിസഭയിലേക്ക്. P. Viswanathan, Rajesh Kumar എന്നിവർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
മേലൂരിൽ നിന്ന് വിജയിച്ച വിശ്വനാഥൻ ജനറൽ സീറ്റിൽ വിജയിച്ച ഏക ദളിത് സ്ഥാനാർഥിയെന്ന പ്രത്യേകതയും സ്വന്തമാക്കി. കിള്ളിയൂർ എംഎൽഎയായ രാജേഷ് കുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ്.
Vijay നേതൃത്വത്തിലുള്ള Tamilaga Vettri Kazhagam സർക്കാരിൽ മന്ത്രിസഭാ വികസനത്തോടെ അംഗസംഖ്യ ഇരുപതിൽ കൂടുതലാകുമെന്നാണ് സൂചന. Viduthalai Chiruthaigal Katchi, Indian Union Muslim League എന്നിവയും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവികെ നേതൃത്വം അറിയിച്ചു.
നാളെ രാവിലെ Raj Bhavan Chennaiയിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള Rajendra Arlekar സത്യവാചകം ചൊല്ലിക്കൊടുക്കും.
അതേസമയം, എഐഎഡിഎംകെയിലെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു. Communist Party of India (Marxist) ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം.



