എസ്എസ്എൽസി പരീക്ഷാഫലം; മെയ് 15-ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപനം നടത്തും

വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നിശ്ചയിച്ചതുപോലെ മെയ് 15-ന് തന്നെ പ്രഖ്യാപിക്കും. പുതിയ സർക്കാർ അധികാരമേൽക്കുന്നതിലെ സാങ്കേതിക സാഹചര്യങ്ങൾ കാരണം ഫലപ്രഖ്യാപനം നീണ്ടുപോയേക്കുമെന്ന ആശങ്കകൾക്കൊടുവിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കും ഇത്തവണ ഫലപ്രഖ്യാപനം നടത്തുക. ഫലത്തിന് അന്തിമ അംഗീകാരം നൽകുന്നതിനായി പരീക്ഷാ ബോർഡ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് യോഗം ചേരും. ഈ യോഗത്തിലാകും മെയ് 15 എന്ന തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കുക. ഫലപ്രഖ്യാപനം വൈകുന്നത് പ്ലസ് വൺ പ്രവേശനത്തെയും തുടർനടപടികളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 15-ന് തന്നെ റിസൾട്ട് വരണമെന്ന് അധ്യാപക സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം യോഗത്തിലാണ് ഫലം വൈകിക്കാതെ പ്രഖ്യാപിക്കണമെന്ന കാര്യത്തിൽ പൊതുധാരണയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button