Braking News: അപകടം തിരിച്ചറിഞ്ഞു, ചരിത്രവിജയത്തിന് പിന്നാലെ ഐക്യം കാത്തുസൂക്ഷിക്കണം; ചേരിതിരിഞ്ഞ പ്രകടനങ്ങളും ഫ്‌ളക്സുകളും ഒഴിവാക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: 102 സീറ്റുകളുടെ റെക്കോർഡ് വിജയത്തോടെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി നേടിയ സാഹചര്യത്തിൽ പാർട്ടിയിലും മുന്നണിയിലും ഐക്യം നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് V. D. Satheesan ആവശ്യപ്പെട്ടു.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായതായും രണ്ടാം ഘട്ട നടപടികളിലേക്ക് എ.ഐ.സി.സി കടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
“നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല,” എന്നാണ് വി ഡി സതീശൻ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കിയത്.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്‌ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും അത്തരം നടപടികളിൽ നിന്ന് കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്നും അദ്ദേഹം സ്‌നേഹപൂർവം അഭ്യർഥിച്ചു.
നിയമസഭാ കക്ഷി നേതൃ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിൽ അനാവശ്യ വിവാദങ്ങൾക്കും വിഭാഗീയ ചർച്ചകൾക്കും ഇടവരുത്താതെയാണ് മുന്നോട്ട് പോകേണ്ടതെന്ന സൂചന കൂടിയായാണ് വി ഡി സതീശന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.



