മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു

തിരുവനന്തപുരം: കേരള മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൃതദേഹം കവടിയാറിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. പി ജെ അലക്സാണ്ടർ, കേരള പൊലീസിൽ വിവിധ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ കാലഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായും സേവനമനുഷ്ഠിച്ചു. പൊലീസ് രംഗത്തെ കാര്യക്ഷമമായ പ്രവർത്തനശൈലിയിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
അലക്സാണ്ടറുടെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.



