കേരള ബാർ കൗൺസിലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എസ്.കെ. പ്രമോദിന് ആദരം

തിരുവനന്തപുരം: കേരള ബാർ കൗൺസിലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പള്ളിച്ചൽ എസ്.കെ. പ്രമോദിനെ ആദരിച്ചു. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വഞ്ചിയൂർ കോടതി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ബി. സത്യൻ ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ മുതിർന്ന അഭിഭാഷകരായ പി.എ. അഹമ്മദ്, എസ്.എ. സുന്ദർ, എസ്. ജയകുമാർ, സനോജ് ആർ. നായർ, കെ.ഒ. അശോകൻ, ജി. ഉദയഭാനു, വട്ടപ്പാറ സുനിൽ എന്നിവർ പങ്കെടുത്തു.

കേരള ബാർ കൗൺസിലിലേക്കുള്ള വീണ്ടും തെരഞ്ഞെടുപ്പ് അഭിഭാഷക സമൂഹത്തിന്റെ വിശ്വാസത്തിന്റെയും അംഗീകാരത്തിന്റെയും പ്രതിഫലനമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *