സിപിഎം സെക്രട്ടറിയേറ്റിൽ എം വി ഗോവിന്ദന് കടുത്ത വിമർശനം, പിണറായി വിജയന് പൂർണ്ണ പിന്തുണ; പ്രതിപക്ഷ നേതൃസൂചന ശക്തം

തിരുവനന്തപുരം: ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി M. V. Govindan നേരിട്ടത് കടുത്ത വിമർശനങ്ങൾ. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിലായ ഗോവിന്ദൻ ചില ഘട്ടങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ ബുദ്ധിമുട്ടിയെന്നാണ് വിവരം. അതേസമയം മുൻ മുഖ്യമന്ത്രി Pinarayi vijayan ന് സെക്രട്ടറിയേറ്റിൽ പൂർണ്ണ പിന്തുണ ലഭിച്ചു.

പാർട്ടിയെ തുടർന്നും നയിക്കേണ്ടത് പിണറായി വിജയൻ തന്നെയാണെന്ന നിലപാടാണ് യോഗത്തിൽ ശക്തമായി ഉയർന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ K. N. Balagopal ഉൾപ്പെടെ നിരവധി നേതാക്കൾ പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒറ്റപ്പെടുമെന്ന വിലയിരുത്തലുകൾക്കിടെ പിണറായി വിജയൻ വീണ്ടും ശക്തമായ പിന്തുണ ഉറപ്പിച്ചു.

അതേസമയം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചില രാഷ്ട്രീയ നിലപാടുകൾ പാർട്ടിക്ക് ദോശകരമായിരുന്നുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എസ്ഡിപിഐ വോട്ടുകൾ സ്വീകരിക്കുന്ന തരത്തിലുള്ള സമീപനം കമ്മ്യൂണിസ്റ്റ് നിലപാടുകൾക്ക് യോജിച്ചതല്ലെന്ന അഭിപ്രായം ചില അംഗങ്ങൾ തുറന്നുപറഞ്ഞു.

യോഗത്തിൽ സംസാരിച്ച പിണറായി വിജയൻ കാര്യങ്ങളെ അതീവ ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണിതെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും, എന്നാൽ അത് വോട്ടായി മാറിയില്ലെന്നും അദ്ദേഹം അംഗങ്ങളോട് പറഞ്ഞു.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചുവെന്നും പാർലമെന്ററി പാർട്ടി വ്യാമോഹം ചില ഘട്ടങ്ങളിൽ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. ജനങ്ങളോടൊപ്പം നിൽക്കേണ്ട സമയങ്ങളിൽ ചില നിലപാടുകൾ ജനവിരുദ്ധമായി തോന്നിയതും പരാജയത്തിന് കാരണമായെന്ന വിലയിരുത്തലും ഉണ്ടായി.

വൈകുന്നേരം മാധ്യമങ്ങളെ കണ്ട എം വി ഗോവിന്ദൻ തോൽവിയുടെ കാരണങ്ങൾ ജില്ലാതലത്തിൽ വിശദമായി പരിശോധിക്കുമെന്ന് അറിയിച്ചു. എല്ലാ ജില്ലാ യോഗങ്ങളിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുക്കുമെന്നും അതനുസരിച്ചുള്ള അവലോകന യോഗങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാധ്യമങ്ങളുടെ കടുത്ത ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ ഗോവിന്ദൻ പത്രസമ്മേളനം വേഗത്തിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *