മുഖ്യമന്ത്രി ആരായാലും മതി, പക്ഷേ പ്രതിപക്ഷ നേതാവായി Pinarayi Vijayan വരണം?

തിരുവനന്തപുരം: മഹാവിജയം നേടി അധികാരത്തിലെത്തിയ കോൺഗ്രസിൽ ഇപ്പോഴേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. എന്നാൽ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി Pinarayi Vijayan വരണമെന്നാണ് സിപിഎം അണികളുടെ അഭിപ്രായം.

103 എംഎൽഎമാർ ഉള്ള യുഡിഎഫിനെ നേരിടാൻ Pinarayi Vijayan പോലൊരു കരുത്തനായ പ്രതിപക്ഷ നേതാവിനെ ജനം കാത്തിരിക്കുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പിണറായി.

ഇന്നലെ തലസ്ഥാനത്തെത്തിയ Pinarayi Vijayan മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഈ യോഗം കേരളത്തിന്റെ അടുത്ത പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള സൂചന.

മഹാവിജയം നേടിയ യുഡിഎഫിനെ ശക്തമായി നേരിടാൻ Pinarayi Vijayan തന്നെ വരണമെന്നാണ് എൽഡിഎഫിലെ ഘടകകക്ഷികളുടെയും ആഗ്രഹമെന്ന് വിലയിരുത്തപ്പെടുന്നു. ഇടതുപക്ഷം ശക്തമായി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ പേർ കണ്ടിരുന്നത് Pinarayi Vijayanനെയായിരുന്നു. ഇത് വിവിധ സർവേകളിലും പ്രതിഫലിച്ചിരുന്നു.

ആദ്യ Pinarayi Vijayan സർക്കാരിന്റെ പ്രവർത്തനം മികച്ചതായിരുന്നു എന്നതാണ് പൊതുവായ വിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് ആദ്യ സർക്കാരിന് തുടർച്ചയായി അധികാരം ലഭിച്ചതും. എന്നാൽ രണ്ടാം സർക്കാരിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്ന വികാരവും ജനങ്ങളിൽ ശക്തമായി.

ആദ്യ മന്ത്രിസഭയിൽ Thomas Isaac, K. K. Shailaja തുടങ്ങിയ പ്രഗൽഭരായ മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ രണ്ടാം മന്ത്രിസഭയിലെ പല മന്ത്രിമാരുടെയും പ്രവർത്തനം നിരാശാജനകമായിരുന്നുവെന്നാണ് പൊതുവിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് മന്ത്രിസഭയിലെ 13 മന്ത്രിമാർ ഒരുപോലെ പരാജയപ്പെട്ടത്.

Pinarayi Vijayan തന്നെ പ്രതിപക്ഷ നേതാവാകുമെന്നാണ് സിപിഎം നേതൃത്വത്തിൽ നിന്നുള്ള സൂചന. പാർട്ടിയിലെ മുതിർന്ന നേതാക്കളും ഇതേ അഭിപ്രായം അദ്ദേഹത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *