നേമത്ത് താമര വിരിഞ്ഞു; വിദ്യാഭ്യാസ മന്ത്രി V. ശിവൻകുട്ടിയെ പരാജയപ്പെടുത്തി Rajeev Chandrasekhar വിജയിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ നേമത്ത് NDAയ്ക്ക് വലിയ വിജയം. BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശക്തമായ പോരാട്ടത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി V. ശിവൻകുട്ടിയെ പിന്നിലാക്കി വിജയം സ്വന്തമാക്കി. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും രാജീവ് ചന്ദ്രശേഖർ സ്ഥിരമായ ലീഡ് നിലനിർത്തിയത്തോടെ ഇടതു കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ് കൂടി.

വർഷങ്ങളായി LDF–UDF ശക്തിപ്രകടനം നടന്ന നേമം മണ്ഡലത്തിൽ ഇത്തവണ BJP ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. മുൻ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തെ ദേശീയ ശ്രദ്ധയിൽ എത്തിച്ചിരുന്നു.
കെ ശബരീനാഥന്റെ സാന്നിധ്യവും മണ്ഡലത്തിൽ ശക്തമായിരുന്നു. ശക്തമായ വോട്ട് നിലയും ശബരി വർദ്ധിപ്പിച്ചു.

എൽഡിഎഫിന്റെ വോട്ട് കേന്ദ്രങ്ങളിൽ വിള്ളൽ വിൽക്കാൻ ശബരിക്ക് കഴിഞ്ഞതാണ് ബിജെപിക്ക് വിജയം സമ്മാനിച്ചതെന്നും വിലയിരുത്തലുകൾ ഉണ്ട്.ന്യൂനപക്ഷ വോട്ടുകൾ ശിവൻകുട്ടിയെ പിന്തുണച്ചില്ല എന്ന കാര്യവും നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു.

ഈ വിജയം BJPയ്ക്ക് കേരളത്തിൽ വലിയ രാഷ്ട്രീയ സന്ദേശമായി വിലയിരുത്തപ്പെടുന്നു. നേമത്തിലെ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ NDAയുടെ ശക്തമായ സാന്നിധ്യത്തിന് പുതിയ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *