കേരളത്തില്‍ യുഡിഎഫ് തേരോട്ടം, ജനങ്ങള്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പായതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ജനങ്ങൾക്ക് നന്ദി അറിയിച്ചു. കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു.

സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചിട്ടുണ്ട്. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് 43 സീറ്റുകളിലും യുഡിഎഫ് 96 സീറ്റുകളിലും എൻഡിഎ 1 സീറ്റിലുമാണ് ലീഡ് നിലനിർത്തുന്നത്.

ധർമ്മടത്ത് ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ 1536 വോട്ടിന്റെ ലീഡോടെ മുന്നിലെത്തി. എന്നിരുന്നാലും, എൽഡിഎഫ് മന്ത്രിസഭയിലെ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. വി. ശിവൻകുട്ടി, വീണ ജോർജ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വി.എൻ. വാസവൻ, ആർ. ബിന്ദു, കെ.ബി. ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവരാണ് പിന്നിലുള്ളവർ.

അതേസമയം, യുഡിഎഫ് പ്രമുഖർ പല മണ്ഡലങ്ങളിലും ലീഡ് തുടരുന്നു. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഫലസൂചനകളാണ് നിലവിൽ പുറത്തുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *