അമേരിക്ക-ഇറാൻ സംഘർഷം; ഇന്ത്യയുടെ മധ്യസ്ഥത സാധ്യമാണെന്ന് രാജ്‌നാഥ് സിംഗ്

അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സംഘർഷത്തിൽ ഇന്ത്യ മധ്യസ്ഥത വഹിക്കാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൂചന നൽകി. ബെർലിനിൽ നടന്ന ചർച്ചയ്ക്കിടെ, പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. “എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ഇന്ത്യ ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന ഒരു നാളെ വരാൻ സാധ്യതയുണ്ട്” എന്ന് അദ്ദേഹം വ്യക്തമാക്കി.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്തുലിതമായ നയതന്ത്ര സമീപനം പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മോദി ഇതിനകം തന്നെ ലോകനേതാക്കളുമായി സമാധാനത്തിനായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സംഘർഷം മൂലം ഹോർമൂസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ ഇന്ത്യയെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം പ്രതിസന്ധികൾക്കിടയിലും സന്തുലിതമായ നിലപാടുകൾ കാരണം ഇന്ത്യൻ കപ്പലുകൾക്ക് ആ മേഖലയിലൂടെ കടന്നുപോകാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും അദ്ദേഹം പറഞ്ഞു

പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി അദ്ദേഹം ഉന്നതതല യോഗങ്ങൾ ചേരുകയും ദീർഘകാല പ്രതിരോധ പദ്ധതികൾക്കായി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം താൽക്കാലിക വെടിനിർത്തലിലേക്ക് നീങ്ങുന്നതായും പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ ചർച്ചകൾക്ക് വഴിതുറക്കുന്നതായും റിപ്പോർട്ടുകളുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *