മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഞാനല്ല’അതിനു വേറെ ആളുണ്ട്

കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കെ. സുധാകരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് താനല്ലെന്നും അത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ചുമതലയാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത് പരസ്യമായി പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഇത്തരം ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും ഫലം വന്നശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

നേരത്തെ, കെ.സി. വേണുഗോപാലിനെ പുകഴ്ത്തിക്കൊണ്ട് കെ. സുധാകരൻ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. കേരള രാഷ്ട്രീയത്തിൽ ദൂരദർശിയുള്ള ഒരു നേതൃത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും, കെ.സി. വേണുഗോപാലിന്റെ സാന്നിധ്യം കേരളത്തിന് എത്രത്തോളം അനിവാര്യമാണെന്നുമാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചിരുന്നത്.

കെ.സി. വേണുഗോപാലിന്റെ പ്രവർത്തനശൈലിയും ആത്മാർത്ഥതയും കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ അദ്ദേഹം ഉയരട്ടെ എന്നും സുധാകരൻ പോസ്റ്റിലൂടെ ആശംസിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *