അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു

കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് വൻ കവർച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയത്തായിരുന്നു കവർച്ച. ചൊവ്വാഴ്ച വീട്ടുകാർ തിരികെ എത്തിയതോടെയാണ് സ്വർണാഭരണങ്ങൾ നഷ്ടമായ വിവരം അറിയുന്നത്.

വീടിന്റെ പിൻവശത്തെ കിണറിനോട് ചേർന്ന വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. അലമാരകൾ കുത്തിത്തുറന്നായിരുന്നു മോഷണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *