തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പുകൾ റെഡി; എന്താണ് സി വിജിലും സുവിധയും, എങ്ങനെ ഉപയോഗിക്കാം

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും സി വിജിൽ, സുവിധ ആപ്പുകൾ സജ്ജമായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു,പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനാണ് സി വിജിൽ ആപ്പ്. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനായി ഇലക്ഷൻ കമീഷൻ ആരംഭിച്ച ഡിജിറ്റൽ സംവിധാനമാണ് സുവിധ ആപ്പ്.
സി വിജിൽ’ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനാണ് ‘സി വിജിൽ’ ആപ് ഉപയോഗപ്പെടുക. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ഇതിലൂടെ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാനാകും. പരാതിക്കാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പിൽ അപ്‌ലോഡ് ചെയ്യാം. പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ആർക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാൽ 60 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും.
സുവിധ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനായി ഇലക്ഷൻ കമീഷൻ ആരംഭിച്ച ഡിജിറ്റൽ സംവിധാനമാണ് സുവിധ ആപ്പ്. ഈ ആപ്പ് പ്രധാനമായും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളുമാണ് ഉപയോഗിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സുവിധ ആപ്പിന്റെ പ്രധാന ലക്ഷ്യം. റാലി, പൊതയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാൻ പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയവ ഇതുവഴി ലഭ്യമാകും.



