കൂടുതല്‍ ആളുകളെ കാര്‍ ഉടമകളാക്കണം; കമ്പനികള്‍ പയറ്റുന്നത് ഈ തന്ത്രം

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തിരിച്ചടി മറികടക്കാന്‍ രാജ്യത്തെ മുന്‍നിര വാഹന കമ്പനികള്‍ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. റെനോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ്, മാരുതി സുസുക്കി, കിയ, ഹോണ്ട മോട്ടോര്‍, നിസാന്‍, സ്‌കോഡ എന്നിവ നിലവിലുള്ള മോഡലുകളുടെ നവീകരിച്ച പതിപ്പുകള്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടാകുന്ന ഉണര്‍വ് കണക്കിലെടുത്താണ് മോഡലുകളില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടുള്ളത്.

റെനോ ഡസ്റ്റര്‍ നവീകരിച്ച പതിപ്പ് റെനോയുടെ ഡസ്റ്ററിന്റെ നവീകരിച്ച പതിപ്പ് മാര്‍ച്ചില്‍ വിപണിയിലെത്തും. ഡെലിവറി ഏപ്രില്‍ മുതല്‍ തുടങ്ങും. 1.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയ്‌ക്കൊപ്പം ഹൈബ്രിഡ് പതിപ്പും എത്തും. മിഡ്-സൈസ് എസ്.യു.വി വിഭാഗത്തില്‍ വലിയ മത്സരം സൃഷ്ടിക്കാനാണ് റെനോ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ കോംപാക്ട് എസ്.യു.വി വിപണിക്ക് അടിത്തറ പാകിയ വാഹനമാണ് റെനോ ഡസ്റ്റര്‍. ലളിതമായ രൂപകല്‍പ്പനയും മികച്ച യാത്രാസൗകര്യവും കരുത്തുറ്റ ബോഡിയും കൊണ്ട് ഡസ്റ്റര്‍ മലയാളി മനം കവര്‍ന്നു. ഇപ്പോള്‍ കൂടുതല്‍ ആധുനികമായ മാറ്റങ്ങളോടെയാണ് വിപണിയില്‍ എത്തുന്നത്.

പ്രധാന സവിശേഷതകള്‍ പഴയ ബോക്‌സി രൂപത്തില്‍ നിന്ന് മാറി കൂടുതല്‍ സ്പോര്‍ട്ടിയും ആധുനികവുമായ ഡിസൈന്‍പുതിയ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലും ഹൈബ്രിഡ് ഓപ്ഷനുകളിലും വാഹനം ലഭ്യമാകുംഓഫ്-റോഡ് പ്രേമികള്‍ക്ക് പ്രിയപ്പെട്ട ഡസ്റ്ററിന്റെ 4ഃ4 അല്ലെങ്കില്‍ ഓള്‍ വീല്‍ ഡ്രൈവ് കരുത്ത് തുടരും

മോശം റോഡുകളിലും സുഗമമായി യാത്ര ചെയ്യാന്‍ സഹായിക്കുന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്പ്രതീക്ഷിക്കുന്ന വില -പത്ത് ലക്ഷം രൂപ

സ്‌കോഡ കുഷാഖ് പുതു മോഡല്‍ ജനുവരിയില്‍ മുഖംമിനുക്കി വിപണിയില്‍ അവതരിപ്പിച്ച സ്‌കോഡ കുഷാഖിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. നടപ്പു മാസം വണ്ടിയുടെ വില ഔദ്യോഗികമായി പ്രഖ്യാപിച്ച് വിതരണം തുടങ്ങും.

മാറ്റങ്ങള്‍

പുതിയ മുഖം: മുന്‍വശത്തെ ഗ്രില്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ സ്‌കോഡ കൊഡിയാക്കിന് സമാനമായ കണക്റ്റഡ് എല്‍.ഇ.ഡി ഡി.ആര്‍.എല്ലുകള്‍ ഗ്രില്ലിലൂടെ കടന്നുപോകുന്നു

ലൈറ്റിംഗ്: പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍.ഇ.ഡി ഹെഡ്ലാമ്പുകളും സ്ലിമ്മായ ടെയില്‍ ലാമ്പുകളും ഇതിലുണ്ട്

അലോയ് വീലുകള്‍: എല്ലാ വേരിയന്റുകളിലും അലോയ് വീലുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡാണ്

6 എയര്‍ബാഗുകള്‍: എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ ഒരുപോലെ ഒരുക്കിയിട്ടുണ്ട്

5 സ്റ്റാര്‍ റേറ്റിംഗ്: ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നിലനിര്‍ത്തുന്നു പ്രതീക്ഷിക്കുന്ന

വില – 11 മുതല്‍ 19 ലക്ഷം രൂപ വരെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *