നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച മുൻ എസിപി കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥി

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച മുൻ എ.സി.പി കണ്ണൂരിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി. കണ്ണൂർ മുൻ എ.സി.പി ടി.കെ. രത്നകുമാർ ആണ് ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്ന് മത്സരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് അന്ന് എ.സി.പിയായിരുന്ന രത്നകുമാറാണ്.

അന്വേഷണത്തിൽ അട്ടിമറിയുണ്ടായെന്നും പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്.എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയാണ് രത്നകുമാർ എന്നാണ് ലഭിക്കുന്ന വിവരം. പാർട്ടി ചിഹ്നത്തിൽ തന്നെയാണ് അദ്ദേഹം മത്സരിക്കുന്നതും. സി.പി.എം കുടുംബത്തിൽ നിന്നുള്ള ആളാണ് താനെന്നും അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും രത്നകുമാർ പറഞ്ഞു. സി.പിഎമ്മിന് ശക്തമായ സ്വാധീനമുള്ള വാർഡാണ് രത്നകുമാർ മത്സരിക്കുന്ന കോട്ടൂർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *